അമീനയ്ക്ക് നീതി ലഭിക്കുംവരെ പോരാട്ടം -നഴ്സസ് യൂണിയൻ
കുറ്റിപ്പുറം : അമീന ആത്മഹത്യചെയ്തതുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രിക്കെതിരേ ഗുരുതര ആരോപണവുമായി കേരള നഴ്സസ് യൂണിയൻ. മതിയായ യോഗ്യതയില്ലാതെയാണ് ജീവനക്കാരെ ആശുപത്രിയിൽ ജോലിചെയ്യിച്ചിരുന്നതെന്ന് സംഘടനയുടെ സംസ്ഥാന സെക്രട്ടറി അനൂപ് എൽദോസ് ആരോപിച്ചു. അമീന മരിച്ച് ഇത്രയും ദിവസമായിട്ടും മാനേജ്മെന്റ് പോലീസിൽ പരാതി നൽകിയിട്ടില്ല. അമീനയ്ക്ക് നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ടാണ് സംഘടനാ നേതാക്കൾ ആശുപത്രിയിലെത്തിയത്. കേസന്വേഷണത്തിന്റെ പുരോഗതി കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെത്തിയും അന്വേഷിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here