സ്ത്രീകൾക്ക് പ്രായപരിധിയില്ലാതെ മലയാള സർവകലാശാലയിൽ പഠിക്കാം
തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ ബിരുദാനന്തരബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഈ വർഷം മുതൽ പ്രായപരിധിയില്ലാതെ യോഗ്യരായ സ്ത്രീകൾക്കും 35 വയസ്സുവരെയുള്ള പുരുഷന്മാർക്കും അപേക്ഷിക്കാം. തിരുവനന്തപുരം, എറണാകുളം, തിരൂർ, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലാണ് പ്രവേശനപ്പരീക്ഷാ കേന്ദ്രങ്ങൾ. അപേക്ഷകരുടെ എണ്ണം കൂടിയാൽ മറ്റു ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങളനുവദിക്കും.
അപേക്ഷ ക്ഷണിച്ച കോഴ്സുകൾ: എംഎസ്‌സി പരിസ്ഥിതിപഠനം, എംഎ ഭാഷാശാസ്ത്രം, മലയാളം (സംസ്കാര പൈതൃകം), സോഷ്യോളജി, മലയാളം (സാഹിത്യപഠനം), ജേണലിസം, വികസനപഠനവും തദ്ദേശവികസനവും, ചലച്ചിത്രപഠനം, മലയാളം (സാഹിത്യരചന), പരിസ്ഥിതിപഠനം, ചരിത്രപഠനം, താരതമ്യസാഹിത്യ വിവർത്തനപഠനം. കൂടുതൽ വിവരങ്ങൾക്ക് 0494 2631230, 91880 23237, malayalamuniversity.edu.in info@temu.ac.in
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here