വളാഞ്ചേരി കൃഷിഭവനിൽ ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കൃഷിഭവനിൽ വെച്ച് ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു. ചന്തയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഞാറ്റു വേലയുടെ പ്രാധാന്യത്തെ കുറിച്ച് കൃഷി ഓഫീസർ ടി.കെ ഫസീല വിശദീകരിച്ചു. പച്ചക്കറി തൈകൾ,ഫലവൃക്ഷ തൈകൾ,ചെണ്ടുമല്ലി,തെങ്ങിൻ തൈകൾ,ജൈവ കീടനാശിനി,ജൈവ വളം,തുടങ്ങിയവയും കർഷകർ കൊണ്ടു വന്ന ഉല്പന്നങ്ങൾ എന്നിവയും വിൽപനക്കായി ചന്തയിൽ എത്തിയിട്ടുണ്ട്.വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കൗൺസിലർമാരായ സിദ്ധീഖ് ഹാജി കളപ്പുലാൻ,സദാനന്ദൻ കോട്ടീരി,ഉണ്ണികൃഷ്ണൻ,സുബിത രാജൻ,എ.ഡി.സി അംഗം കപ്പൂരത്ത് ബീരാൻ തുടങ്ങിയവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here