HomeNewsHealthEpidemicനിപ: രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി വളാഞ്ചേരി നഗരസഭ

നിപ: രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി വളാഞ്ചേരി നഗരസഭ

nipah-valanchery-awareness

നിപ: രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി വളാഞ്ചേരി നഗരസഭ

വളാഞ്ചേരി : നിപ രോഗവ്യാപനം തടയുന്നതിന് തീവ്രപ്രതിരോധ പ്രവർത്തനങ്ങളുമായി വളാഞ്ചേരി നഗരസഭ. ഒന്ന്, രണ്ട്, മൂന്ന്, നാല്, 33 വാർഡുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ഗൃഹകേന്ദ്രീകൃത ബോധവത്കരണത്തിനാണ് മുൻതൂക്കം നൽകുന്നത്. 160 ആരോഗ്യപ്രവർത്തകർ അടങ്ങുന്ന നാല്പതംഗസംഘം 1754 വീടുകൾ സന്ദർശിച്ച് എൺപത്തിയൊന്ന് പനിബാധിതരേ കണ്ടെത്തുകയും നിരോധിതമേഖലയിൽ പാലിക്കേണ്ട പൊതുജനമര്യാദകളെക്കുറിച്ചും മറ്റ് നിയന്ത്രണമാർഗങ്ങളെക്കുറിച്ചും മൈക്ക്പ്രചാരണവും നടത്തി. ഡോ. ടി.എസ്. അനീഷ്, മഞ്ചേരി കമ്യൂണിറ്റി മെഡിസിൻ വിബാഗം മേദാവി ഡോ. പ്രിയ, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. സി. സുബിൻ, ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. എൻ.എൻ. പമീലി, സി.കെ. സുരേഷ്‌കുമാർ, വി.വി. ദിനേശ്, കെ.പി. സാദിഖ്അലി, ഡോ. പി. ഫാത്തിമ, ജോൺസൺ. പി. ജോർജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!