HomeNewsEventsയുബി ഇന്റർനാഷണൽ വളാഞ്ചേരിയുടെ പുതുവത്സരാഘോഷം നടന്നു

യുബി ഇന്റർനാഷണൽ വളാഞ്ചേരിയുടെ പുതുവത്സരാഘോഷം നടന്നു

Ub-group-valanchery-new year

യുബി ഇന്റർനാഷണൽ വളാഞ്ചേരിയുടെ പുതുവത്സരാഘോഷം നടന്നു

വളാഞ്ചേരി:യുബി ഇന്റർനാഷണൽ വളാഞ്ചേരിയുടെ നേതൃത്വത്തിൽ പുതുവത്സരാഘോഷ പരിപാടി വളാഞ്ചേരി ടെക്നോസ് ഹാളിൽ വെച്ച് അതിഗംഭീരമായി നടന്നു. വളാഞ്ചേരി സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് സന്തോഷ് കെ.എസ്. മുഖ്യാതിഥിയായി പങ്കെടുത്തു. വളാഞ്ചേരി മുൻസിപ്പൽ കൗൺസിലർ സാജിത ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. ഗസ്റ്റ് ഓഫ് ഓണർ ആയി ആതവനാട് പഞ്ചായത്ത് വാർഡ് മെമ്പറും യുബി അംഗവുമായ മുഹമ്മദ് അഷ്റഫ് കെ.കെ. പങ്കെടുത്തു. യുബി വളാഞ്ചേരിയുടെ വൈസ് പ്രസിഡന്റ് ഷമീർ വി.സി. അധ്യക്ഷത വഹിച്ച ചടങ്ങിൽ, സെക്രട്ടറി കൂടിയായ ട്രെയിനർ റാഫി കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട യു.ബി മെമ്പേഴ്സ് കൂടി ആയിട്ടുള്ള വളാഞ്ചേരി മുൻസിപ്പൽ കൗൺസിലർ സാജിത ടീച്ചറെയും, ആതവനാട് പഞ്ചായത്ത് വാർഡ് മെമ്പർ മുഹമ്മദ് അഷ്റഫ് അവർകളെയും യുബി വളാഞ്ചേരി ആദരിച്ചു. ഉമ്മർ മാഷ്, ബിനു കുമാർ, OK രാജേന്ദ്രൻ, അബ്ദുൽ റഷീദ് സാർ, നാഫി, കബീർഷ.
എന്നിവർ ആശംസകൾ അർപ്പിച്ചു. രാജു വെങ്ങാട് നന്ദി പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!