നോട്ട് മരവിപ്പിക്കല്‍: മുസ്ലിം യൂത്ത്ലീഗ് ജനകീയവിചാരണ സംഘടിപ്പിച്ചു

വളാഞ്ചേരി: നോട്ട് മരവിപ്പിക്കലിലൂടെ രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ നടപ്പാക്കിയെന്നാരോപിച്ച് കോട്ടയ്ക്കല്‍ നിയോജകമണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി വളാഞ്ചേരിയില്‍ ജനകീയവിചാരണ സംഘടിപ്പിച്ചു. കെ.കെ. ആബിദ് ഹുസൈന്  തങ്ങള്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. സലീം മണ്ടായപ്പുറം അധ്യക്ഷതവഹിച്ചു. സലാം വളാഞ്ചേരി, അഡ്വ. പി.പി. ഹമീദ്, മുഹമ്മദലി നീറ്റുകാട്ടില്‍, വി.പി. അബ്ദുറഹ്മാന്, ഇ.പി. യഹ്യ, അഹമ്മദ് മണ്ടായപ്പുറം, ടി. ഷാജഹാന്, നിസാര്‍ കുറ്റിപ്പുറം, സി.എം. റിയാസ്, ഈസ നമ്പ്രത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
തങ്ങള്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. സലീം മണ്ടായപ്പുറം അധ്യക്ഷതവഹിച്ചു. സലാം വളാഞ്ചേരി, അഡ്വ. പി.പി. ഹമീദ്, മുഹമ്മദലി നീറ്റുകാട്ടില്‍, വി.പി. അബ്ദുറഹ്മാന്, ഇ.പി. യഹ്യ, അഹമ്മദ് മണ്ടായപ്പുറം, ടി. ഷാജഹാന്, നിസാര്‍ കുറ്റിപ്പുറം, സി.എം. റിയാസ്, ഈസ നമ്പ്രത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കഞ്ഞിപ്പുര ടൗണ്‍ യൂത്ത്ലീഗ് കമ്മിറ്റി പ്രതിഷേധപ്രകടനവും ധര്‍ണയും നടത്തി. യൂത്ത്ലീഗ് സംസ്ഥാന ട്രഷറര്‍ കെ.എം. അബ്ദുള്‍ഗഫൂര്‍ ഉദ്ഘാടനംചെയ്തു. മുജീബ് വാലാസി അധ്യക്ഷതവഹിച്ചു. മൊയ്തു വെട്ടിച്ചിറ, അഷ്റഫ് അമ്പലത്തിങ്ങല്‍, സൈത് കരിപ്പോള്, സി.എം. റിയാസ്, സി. ബാവ, മൂര്‍ക്കത്ത് മുസ്തഫ തുടങ്ങിയവര്‍ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here. 
 വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
 

 
 
	 
									 
									