എം.ഡി.എം.എയുമായി രണ്ട് പേരെ വളാഞ്ചേരി പോലീസ് പിടികൂടി
വളാഞ്ചേരി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് പേരെ വളാഞ്ചേരി പോലീസ് പിടികൂടി കാടാമ്പുഴ തെക്കേപ്പാട്ട് മുസ്ഫിർ, മാറാക്കര പുള്ളാട്ടിൽ റഫീഖ് എന്നിവരെയാണ് വളാഞ്ചേരി പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം ആതവനാട് ജനകീയ ആരോഗ്യ കേന്ദ്രത്തിന് സമീപം നിർത്തിയിട്ടിരുന്ന കെ.എൽ-55-എ.ഡി9956 കാറിൽ നിന്നാണ് 1.10 ഗ്രാം എംഡിഎംഎ പിടികൂടിയത് കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വളാഞ്ചേരി CI ബഷീർ ചിറക്കലിൻ്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സന്തോഷ്, എസ്.സി.പി.ഒ ഇന്ദ്രജിത്ത്, സജുകുമാർ, സി.പി.ഒ വിജയനന്ദു എന്നിവർ ചേർന്നാണ് പിടികൂടിയത് പ്രതികളെ കോടതിയിൽ ഹാജറാക്കി റിമാൻ്റ് ചെയ്തു
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here