‘കെ പി മുഹമ്മദ് കുട്ടി മാസ്റ്റർ കാലത്തിനു മുൻപേ നടന്ന പ്രതിഭ’-അനുസ്മരണ യോഗം
ഇരിമ്പിളിയം: വളാഞ്ചേരിയുടെ സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസമണ്ഡലങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു മുഹമ്മദ് കുട്ടി മാസ്റ്റർ എന്ന് സുമനസ്സുകൾ അനുസ്മരിച്ചു. ഇരിമ്പിളിയം എംഇഎസ് ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സ്കൂളിന്റെ മുഖ്യ കാര്യദർശിയും,നീണ്ട കാലയളവിൽ മാനേജ്മെന്റ് കമ്മിറ്റി ചെയർമാനും, സെക്രട്ടറിയുമായിരുന്ന മുഹമ്മദ് കുട്ടി മാസ്റ്ററുടെ വിയോഗത്തിൽ സ്കൂൾ മാനേജ്മെന്റും, പി.ടി.എയും, സ്റ്റാഫും അദ്ദേഹത്തിന്റെ സേവനങ്ങൾ അനുസ്മരിച്ചു. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ പി അബ്ദുൽ അസീസ് അധ്യക്ഷം വഹിച്ച പരിപാടിയിൽ എസ്.എം.സി സെക്രട്ടറി ടി മുസ്തഫ കമാൽ സ്വാഗതം പറഞ്ഞു. എസ്.എം.സി ജോ. സെക്രട്ടറി പ്രൊഫസർ പി പി സാജിദ്, പിടിഎ പ്രസിഡണ്ട് സുരേഷ് മലയത്ത്, എസ്.എം.സി ട്രഷറർ പി ഹബീബ് റഹ്മാൻ, അംഗങ്ങളായ പി കെ ബീരാൻ, എൻ നൗഷാദ്, മുഹമ്മദ്കുട്ടി മാഷിന്റെ മക്കളായ കെ പി ഷാജു നജീബ്, കെ പി സുധീർലാൽ, ഹെഡ്മാസ്റ്റർ അഷ്റഫലി കാളിയത്ത്, പിടിഎ അംഗങ്ങളായ കെ ഹഫ്‌സത്ത് ബീവി, കെ മുഹമ്മദാലി, അധ്യാപകരായ പി സെയ്തലവി, ഇ അജിത്ത്, ടി പി മൻസൂർ, എം വി ഷാഹിന, ടി സുബൈർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ കെ.കെ നജ്മുദ്ദീൻ നന്ദി പ്രകാശനം നടത്തി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here