കാട്ടിപ്പരുത്തി ചങ്ങമ്പള്ളി ആയുർവേദ വൈദ്യശാല സന്ദർശിച്ച് ജപ്പാനിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം
വളാഞ്ചേരി: ആയുർവേദ ചികിത്സാരീതികൾ നേരിട്ടു മനസ്സിലാക്കാനും പഴയകാല വൈദ്യകുടുംബത്തിന്റെ പാരമ്പര്യചികിത്സാരീതികൾ അടുത്തറിയാനുമായി ജപ്പാനിൽനിന്നുള്ള ഡോക്ടർമാരുടെ സംഘം വളാഞ്ചേരി ചങ്ങമ്പള്ളി ആയുർവേദ ആസ്ഥാനത്തെത്തി. ഔഷധനിർമാണ പ്രക്രിയകളും മറ്റും മനസ്സിലാക്കാനായി മൂന്നു ദിവസമാണ് സംഘം ചങ്ങമ്പള്ളിയിൽ ചെലവഴിക്കുക.
സ്ഥാപനങ്ങളുടെ എംഡി അബ്ദുൽ ജബ്ബാർ ഗുരുക്കൾ, ചീഫ് ഫിസിഷ്യൻ ഡോ. മൻസൂർ അലി ഗുരുക്കൾ, മെഡിക്കൽ ഡയറക്ടർ ഡോ. അൻസാർ അലി ഗുരുക്കൾ, ഡോ. ഫാത്തിമ കീഴേപ്പാട്ട് എന്നിവരും ജീവനക്കാരുംചേർന്ന് സംഘത്തെ സ്വീകരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here