HomeNewsCrimeTheftമോഷ്ടിച്ച ബൈക്കിൽ കാമുകിയെ കാണാനെത്തി; വാഹനപരിശോധനയ്ക്കിടെ പിടിയിൽ, സംഭവം മലപ്പുറം കുറ്റിപ്പുറത്ത്

മോഷ്ടിച്ച ബൈക്കിൽ കാമുകിയെ കാണാനെത്തി; വാഹനപരിശോധനയ്ക്കിടെ പിടിയിൽ, സംഭവം മലപ്പുറം കുറ്റിപ്പുറത്ത്

bike-theft-arrest-kuttippuram

മോഷ്ടിച്ച ബൈക്കിൽ കാമുകിയെ കാണാനെത്തി; വാഹനപരിശോധനയ്ക്കിടെ പിടിയിൽ, സംഭവം മലപ്പുറം കുറ്റിപ്പുറത്ത്

കുറ്റിപ്പുറം : മോഷ്ടിച്ച ബൈക്കിൽ സുഹൃത്തുമൊത്ത് കാമുകിയെക്കാണാൻ വരികയായിരുന്ന യുവാവ് കുറ്റിപ്പുറം പോലീസിന്റെ പിടിയിലായി. കാഞ്ഞിരപ്പള്ളി സ്വദേശികളായ പട്ടിമറ്റം നെല്ലിമല പുതുപ്പറമ്പിൽ അജ്‌മൽ ഷാജഹാൻ (25), സുഹൃത്ത് പാറക്കൽ മുക്കാലി ശ്രീജിത്ത് (19) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി എറണാകുളത്തെ ഒരു ഫ്ലാറ്റിന്റെ പാർക്കിങ് സ്ഥലത്തുനിന്ന് ഇരുവരുംചേർന്ന് ബൈക്ക് മോഷ്ടിച്ചു. അവിടെനിന്ന് അജ്‌മൽ ഷാജഹാന്റെ മലപ്പുറത്തുള്ള കാമുകിയെക്കാണാൻ പോകുന്നതിനിടയിലാണ് ചൊവ്വാഴ്ച പുലർച്ചെ കുറ്റിപ്പുറത്ത് വാഹനപരിശോധന നടത്തുകയായിരുന്ന പോലീസിന്റെ മുന്നിൽപ്പെട്ടത്.
Ads
ബൈക്കിന്റെ നമ്പർ പ്ലേറ്റുകൾ ഊരിമാറ്റിയ നിലയിലായിരുന്നു. എസ്ഐ അയ്യപ്പൻ, സിപിഒ രഘു എന്നിവർക്ക് സംശയം തോന്നിയതോടെ ചോദ്യംചെയ്യുകയായിരുന്നു. ഇതിനിടെ പ്രതികൾ ബൈക്കുമായി രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും പോലീസ് ആ നീക്കം പൊളിച്ചു. ബൈക്കിന്റെ പിറകിലിരിക്കുകയായിരുന്ന ശ്രീജിത്ത് ഓടിരക്ഷപ്പെട്ടു. എന്നാൽ, അജ്മലിനെക്കൊണ്ടുതന്നെ പോലീസ് തന്ത്രപരമായി ശ്രീജിത്തിനെ തിരികെയെത്തിച്ചു. അതിനുശേഷമാണ് കസ്റ്റഡിയിലെടുത്തത്. എൻജിൻ നമ്പറും ചെയ്സിസ് നമ്പറും പരിശോധിച്ച് ബൈക്കിന്റെ ഉടമയെ കണ്ടെത്തി പോലീസ് ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ഉടമ മോഷണവിവരം അറിഞ്ഞത്.
bike-theft-arrest-kuttippuram
ബൈക്ക് മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യം ഫ്ളാറ്റിൽനിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. എസ്ഐ കെ. ഗിരി, എസ്.ഐ. സുധീർ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതികൾക്കെതിരേ ഒട്ടേറെ കേസുകൾ ഇടപ്പള്ളി, കോട്ടയം പോലീസ്‌സ്റ്റേഷനുകളിലുണ്ടെന്ന് കണ്ടെത്തി. പ്രതികളെ തിരൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!