കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബര്‍ 9,11 തീയതികളിൽ; വോട്ടെണ്ണല്‍ 13ന്, പെരുമാറ്റച്ചട്ടം നിലവില്‍

തിരുവനന്തപുരം∙സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ 9,11 തീയതികളില്‍.
ഒന്നാം ഘട്ടം -ഡിസംബർ 9 (ചൊവ്വ)– തിരുവനന്തപുരം, ,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
രണ്ടാം ഘട്ടം– ഡിസംബർ 11 (വ്യാഴം)– തൃശൂർ, വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട്
തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ 14ന്. പത്രിക സമർപ്പിക്കാനുള്ള അവസാന സമയം –നവംബർ 21. സൂക്ഷ്മപരിശോധന –നവംബർ 22. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24. ഡിസംബർ 18ന് തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകും. ഡിസംബർ 20ന് തദ്ദേശസ്ഥാപനങ്ങളിൽ പുതിയ ഭരണസമിതികൾ നിലവിൽ വരും. ആകെ 1,200 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. 23612 വാർഡുകളും. രാവിലെ 7 മണിമുതൽ വൈകിട്ട് 6വരെയാണ് പോളിങ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാനാണ് തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ചത്. കഴിഞ്ഞതവണ 3 ഘട്ടമായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
