വളാഞ്ചേരിയിൽ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിക്ക് ആകെ ലഭിച്ചത് 7 വോട്ടുകൾ!

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ ഡിവിഷൻ 19ൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് ആകെ 7 വോട്ടുകൾ. എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച അബൂബക്കർ ഓണിയിലിനാണ് ആകെ 7 വോട്ടുകൾ മാത്രം ലഭിച്ചത്. യു.ഡി.എഫിൻ്റെ സ്ഥാനാർത്ഥി മുസ്ലിം ലീഗിലെ ജലാലുദ്ധീൻ 8 വോട്ടുകൾക്കാണ് ഇവിടെ വിജയിച്ചത്. ലീഗ് പാർട്ടിയോട് പിണങ്ങി സ്വതന്ത്രനായി മത്സരിച്ച ജാഫർ നീറ്റുകാട്ടിൽ 380 സീറ്റുകൾ നേടി രണ്ടാം സ്ഥാനത്ത് എത്തി. വിമത ഭീഷണിയുണ്ടായതിനാൽ ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിച്ച ഡിവിഷനിൽ ഏകപക്ഷീയമായ തൊൽവി ഇടത് പക്ഷത്തെ അക്ഷരാർത്ഥത്തിൽ വെട്ടിലാക്കിയിരിക്കുകയാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
