കുറ്റിപ്പുറം ഉപജില്ലാ കലോത്സവം സമാപിച്ചു; ഹയർസെക്കൻഡറി വിഭാഗത്തിൽ കുറ്റിപ്പുറം ജി.എച്.എസ്.എസ് ചാമ്പ്യന്മാർ

കല്പകഞ്ചേരി : കല്ലിങ്ങൽപ്പറമ്പ് എംഎസ്എം ഹയർസെക്കൻഡറി സ്കൂളിൽ നാലു ദിവസങ്ങളിലായി നടന്ന 36-ാമത് കുറ്റിപ്പുറം ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ കുറ്റിപ്പുറം ഹയർസെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. ഇരിമ്പിളിയം എംഇഎസ് എച്ച്എസ്എസ്, കല്ലിങ്ങൽ പറമ്പ് എംഎസ്എം എച്ച്എസ്എസ് എന്നീ സ്കൂളുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഹൈസ്കൂൾ വിഭാഗത്തിൽ ഇരിമ്പിളിയം എംഇഎസ് എച്ച്എസ്എസ് ഒന്നാം സ്ഥാനവും മാറാക്കര വിവിഎം എച്ച്എസ്എസ്, ഇരിമ്പിളിയം ജിഎച്ച്എസ്എസ് രണ്ടുംമൂന്നും സ്ഥാനം നേടി. യുപി വിഭാഗത്തിൽ മാറാക്കര എയുപിഎസ്, ഇടയൂർ കെഎംഎച്ച്എസ്എസ്, കാടാമ്പുഴ എംഎംയുപിഎസ് യഥാക്രമം ഒന്നുംരണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. എൽപി വിഭാഗത്തിൽ കരിപ്പോൾ ജിഎംഎൽപിഎസ്, ആലിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ, എടയൂർ എഎംഎൽപി സ്കൂൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സമാപനം കുറ്റിപ്പുറം എഇഒ കെ. അജിത്ത് കുമാർ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് മക്ബൂൽ പൊട്ടേങ്കൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ മയ്യേരി നസീബ അസീസ്, കല്പകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വഹീദ, പി. മുഹമ്മദ് ഫൈസൽ, മാനേജർ കോട്ടയിൽ അബ്ദുൾ ലത്തീഫ്, സി.പി. രാധാകൃഷ്ണൻ, പ്രിൻസിപ്പൽ ഷാജി മാത്യു, പ്രഥമാധ്യാപകൻ എസ്. ദേവരാജൻ തുടങ്ങിയവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
