പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ
കുറ്റിപ്പുറം : 17 വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. അരീക്കോട് സ്വദേശി ഫിറോസ് ബാബു(42)വിനെയാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച രാത്രി 10-നാണ് സംഭവം. സിം കാർഡ് വാങ്ങിത്തരാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് കുട്ടിയെ പ്രതിയുടെ അയങ്കലത്തുള്ള വീട്ടിലേക്ക് കൊണ്ടുപോവുകയും അവിടെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയെന്നുമാണ് പരാതി. നാട്ടുകാരാണ് കുറ്റിപ്പുറം പോലീസിനെ വിവരം അറിയിച്ചത്. അറസ്റ്റിലായ പ്രതിയെ തിരൂർ കോടതി റിമാൻഡ് ചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here