കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട കാറിൽ പുറകോട്ടെടുത്ത ബസ് ഇടിച്ചു
കുറ്റിപ്പുറം : ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന കാറിൽ പുറകോട്ടെടുത്ത ബസ് ഇടിച്ചു. വെള്ളിയാഴ്ച വൈകീട്ട് 6.30-ഓടെയാണ് സംഭവം. ഇത് വാക്കേറ്റത്തിനു കാരണമായി. ബസ് സ്റ്റാൻഡിന്റെ കിഴക്കുഭാഗത്തായി നിർത്തിയിട്ടിരിക്കുകയായിരുന്ന ഇന്നോവയിലാണ് ബസ് തട്ടിയത്. ബസ് സ്റ്റാൻഡിനുള്ളിൽ അനധികൃതമായി കാർ പാർക്ക് ചെയ്തത് ബസ് ജീവനക്കാർ ചോദ്യംചെയ്തു. എന്നാൽ വാഹനം പാർക്ക് ചെയ്യരുതെന്ന മുന്നറിയിപ്പ് ബോർഡ് സ്റ്റാൻഡിനുള്ളിൽ സ്ഥാപിച്ചിട്ടില്ലെന്ന് കാറുടമയും വാദിച്ചു. നിയമവിരുദ്ധമായാണ് താൻ വാഹനം പാർക്ക് ചെയ്തതെങ്കിൽ പിഴ അടയ്ക്കാൻ തയ്യാറാണെന്നും കേടുപാടുകൾ ബസ് ജീവനക്കാർതന്നെ വഹിക്കണമെന്നും ഉടമ ആവശ്യപ്പെട്ടു. ഇത് ബസ് ജീവനക്കാർ എതിർത്തതോടെ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമായി. തുടർന്ന് നാട്ടുകാർ ഇടപെടുകയും വിഷയം പോലീസ് സ്റ്റേഷനിൽ ചർച്ച ചെയ്യാൻ നിർദേശിക്കുകയും ചെയ്തതോടെയാണ് രംഗം ശാന്തമായത്. ബസ് സ്റ്റാൻഡിൽ സ്വകാര്യവാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നതു സംബന്ധിച്ചുള്ള പരാതികൾ വ്യാപകമാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here