കുറ്റിപ്പുറം മേലെ അങ്ങാടിയിൽ കെട്ടിടാവശിഷ്‌ടങ്ങൾ കാനയിലേക്കു തള്ളിയനിലയിൽ
കുറ്റിപ്പുറം: നഗരത്തിലെ മേലെ അങ്ങാടിയിൽ പഴയ കെട്ടിടം പൊളിച്ചതിന്റെ അവശിഷ്ടങ്ങൾ കാനയിലേക്കു തള്ളി. മഴവെള്ളം ഒഴുകിപ്പോകുന്ന കാനയിലേക്കാണ് മണ്ണും കല്ലും തള്ളിയിരിക്കുന്നത്. ഈ അവസ്ഥയിൽ മഴപെയ്താൽ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടും. കല്ലും മണ്ണും എടുത്ത് കാന എത്രയുംപെട്ടെന്ന് ശുചീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here