കോൺഗ്രസിൻ്റെ 136ആം ജന്മദിനം; കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കെ.എസ്.യു കുറ്റിപ്പുറം പോസ്റ്റ് ഓഫീസ് ധർണ നടത്തി

കുറ്റിപ്പുറം: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 136മത് ജന്മദിനത്തോടനുബന്ധിച്ചുകൊണ്ടും കെ.എസ്.യു കോട്ടക്കൽ നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തിൽ കുറ്റിപ്പുറം പോസ്റ്റ് ഓഫീസ് ധർണ നടത്തി. കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് അസറുദ്ധീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി ഉമ്മർ ഗുരുക്കൾ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ആദിൽ കെ.കെ.ബി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുജീബ് കൊളക്കാട്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പാറക്കൽ ബഷീർ, കെ.എസ്.യു നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ശരത് മേനോക്കി എന്നിവർ ആശംസ അറിയിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് റംഷാദ് പാലാറ, കെ.എസ്.യു കുറ്റിപ്പുറം മണ്ഡലം പ്രസിഡന്റ് അമീൻ കുറ്റിപ്പുറം, ഹാരിസ് പാലാറ, റഫീഖ്, ബിലാൽ മുഹ്സിൻ, സിദ്ധാർഥ്, മുൻഷിദ്, മിദ്‌ലാജ് കൊളമംഗലം, സുഭാഷ്, അനസ്, മിഥുൻ എന്നിവർ നേതൃത്വം നൽകി. കെ.എസ്.യു നിയോജക മണ്ഡലം ജനറൽ യാസീൻ കോട്ടപ്പുറം നന്ദി അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here. 
 വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
 

 
 
	 
									 
									