ആതവനാട് പഞ്ചായത്തിലെ ആർ.ആർ.ടി സേവകർക്ക് സുരക്ഷാ കിറ്റുകൾ നൽകി കെ.എസ്.ടി.യു

ആതവനാട്: കേരള സ്ക്കൂൾ ടീച്ചേഴ്സ് യൂണിയൻ  കരുതൽ സ്പർശം കാമ്പയിൻ്റെ ഭാഗമായി കുറ്റിപ്പുറം ഉപജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ  ആതവനാട് പഞ്ചായത്തിലെ ആർ ആർ ടി സേവകർക്ക് സുരക്ഷാ കിറ്റുകൾ നൽകി. കെ എസ് ടി യു ഹെഡ്മാസ്റ്റേഴ്സ് ഫോറം ചെയർമാൻ എ.പി. ഹുസൈൻ ആതവനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പി. ജാസിറിന് സുരക്ഷാ കിറ്റുകൾ കൈമാറി. പഞ്ചായത്തംഗം എം.സി. ഇബ്രാഹീം അധ്യക്ഷത വഹിച്ചു. 

തിരുർ മണ്ഡലം മുസ്ലീം ലീഗ് വൈസ് പ്രസിഡൻ്റ് ഇ. സക്കീർ ഹുസൈൻ . കെ എസ് ടി യു ജില്ലാ സെക്രട്ടറി ടി.വി. ജലീൽ, തിരുർ വിദ്യാഭ്യാസ ജില്ലാ വൈസ് പ്രസിഡൻ്റ് യൂനുസ് മയ്യേരി,ആതവനാട് ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.റാഷിദ്, പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി എം.സി സുബൈർ എന്നിവർ പങ്കെടുത്തു
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here. 
 വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
 

 
 
	 
									 
									