വളാഞ്ചേരി സബ് ട്രഷറിക്കു മുൻപിൽ ധർണ നടത്തി KSSPA
വളാഞ്ചേരി: ശമ്പള – പെൻഷൻ പരിഷ്കരണം നടപ്പാക്കാതെ, പെൻഷൻകാരെ സംസ്ഥാന സർക്കാർ വഞ്ചിച്ചതിൻ്റെ ഒന്നാം വാർഷിക ദിനമായ ജൂലായ് 1 ന് കരിദിനമായി KSSPA ആചരിച്ചു. കോട്ടക്കൽ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരി സബ് ട്രഷറിക്കു മുൻപിൽ ധർണ നടത്തി . പെൻഷൻ പരിഷ്കരണവും തടഞ്ഞുവെച്ച ക്ഷാമാശ്വാസവും നൽകാൻ സർക്കാർ തയ്യാറാവണമെന്ന് ആവശ്യപ്പെട്ടു. KSSPA സംസ്ഥാന കൗൺസിലർ അബ്ദുൾ കാദർ ഉത്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്ട് ജയ നാരായണൻ അദ്ധ്യക്ഷനായിരുന്നു. ജില്ല സെക്രട്ടറി ടി വി രഘുനാഥ് മുഖ്യ പ്രഭാഷണം നടത്തി. ബാല ഭാസ്കരൻ മാസ്റ്റർ, രാജൻ മാസ്റ്റർ, എപി നാരായണൻ, അബ്ദുറഹ്മാൻ മാസ്റ്റർ, ഭക്തവത്സലൻ, ഉമ്മുകുൽസു, മുഹമ്മദാലി, ബെന്നി തോമസ്, ടി അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here