വെട്ടിച്ചിറയിൽ ബൈക്കിന് സൈഡ് നൽകുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസ് റോഡരികിലേയ്ക്ക് ചെരിഞ്ഞു; യാത്രക്കാർ സുരക്ഷിതർ

ആതവനാട്: തൃശൂർ കോഴിക്കോട് ദേശീയപാത വെട്ടിച്ചിറയിൽ ബൈക്കിന് ഡ് നൽകുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസ് റോഡ് സൈഡിലേയ്ക്ക് ചെരിഞ്ഞു. തിങ്കളാഴ്ച പുലർച്ചെ നാലു നാൽപ്പത്തഞ്ചോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേയ്ക്ക് സഞ്ചരിച്ച കെ.എസ്.ആർ.ടി.സി.യുടെ ഗരുഡ കിങ് ബസ്സാണ് അപകടത്തിൽ പെട്ടത്. യാത്രക്കാർ സുരക്ഷിതരാണ്. ഇവരെ മറ്റു ബസ്സുകളിൽ ലക്ഷ്യസ്ഥാനത്തെത്തിച്ചു.

വെട്ടിച്ചിറയിൽ പാത ഇരട്ടിപ്പിന്റെ ഭാഗമായി നിർമ്മിച്ച വൺവേ പാതയിലെ തിരിവിൽ എതിർവശത്തു നിന്നും വന്ന ബൈക്കിന് സൈഡ് നൽകാൻ ശ്രമിച്ചതോടെ റോഡരികിലെ മണ്ണിൽ താഴ്ന്ന് ചെരിയുകയായിരുന്നു. തുടർന്ന് രാവിലെ ക്രയിൽ, മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ വടം കെട്ടി വലിച്ചാണ് ബസ് സുരക്ഷിതമാക്കിയത്. സംഭവത്തിൽ ബസ്സിന്റെ ബംമ്പർ ഉൾപ്പെടെയുള്ള ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
