HomeNewsObituaryവളാഞ്ചേരിയിലെ ആദ്യകാല അധ്യാപകൻ കെ.പി മുഹമ്മദ് കുട്ടി മാസ്റ്റർ അന്തരിച്ചു

വളാഞ്ചേരിയിലെ ആദ്യകാല അധ്യാപകൻ കെ.പി മുഹമ്മദ് കുട്ടി മാസ്റ്റർ അന്തരിച്ചു

mohammed-kutty-mastercine-valanchery

വളാഞ്ചേരിയിലെ ആദ്യകാല അധ്യാപകൻ കെ.പി മുഹമ്മദ് കുട്ടി മാസ്റ്റർ അന്തരിച്ചു

വളാഞ്ചേരി: വളാഞ്ചേരിയിലെ ആദ്യകാല അധ്യാപകനും പൗരപ്രമുഖനുമായ കെ.പി മുഹമ്മദ് കുടി മാസ്റ്റർ അന്തരിച്ചു. വളാഞ്ചേരിയിൽ എം.ഇ.എസ് സ്ഥാപിക്കുന്നതിൽ നേതൃപരമായ പങ്കുവഹിക്കുകയും നിലവിൽ ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ രക്ഷാധികാരിയുമായ കെ പി മുഹമ്മദ് കുട്ടി മാസ്റ്റർ ഇരിമ്പിളിയം എം.ഇ.എസ് എച്ച്.എസ്. എസിന്റെ ചെയർമാൻ, സെക്രട്ടറി , എം.ഇ.എസ് കേവീയം കോളേജ് സെക്രട്ടറി, വളാഞ്ചേരി എം.ഇ.എസ് സെൻട്രൽ സ്കൂൾ ട്രഷറർ തുടങ്ങിയ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. എം.ഇ.എസിന്റെ യൂണിറ്റ് ജില്ലാ സംസ്ഥാന തലത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനായിരുന്നു. സിനി സ്റ്റുഡിയോ ഗ്രൂപ്പിന്റെ സ്ഥാപകനാണ്. സാഹിത്യ കലാ സാംസ്‌കാരിക പ്രവർത്തകനും മികച്ച സംഘാടകനുമായിരുന്നു. നജീബ് വളാഞ്ചേരി എന്ന തൂലികാനാമത്തിൽ നിരവധി നാടകങ്ങൾ എഴുതുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഭാര്യ: ജമീല കെ.പി. മക്കൾ: ഷാജു നജീബ്, ഖമർ ലാൽ, സമീർ ലാൽ, സുധീർ ലാൽ. കെ.പി സൈനുദ്ദീൻ സഹോദരനാണ്. ഖബറടക്കം ഇന്ന് (13/8/2025 ബുധൻ) വൈകിട്ട് നാലുമണിക്ക് കാട്ടിപ്പരുത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. പരേതനോടുള്ള ആദരസൂചകമായി വളാഞ്ചേരിയിലെ എം.ഇ.എസ് സ്ഥാപനങ്ങൾക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി നൽകിയിട്ടുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!