HomeNewsMeetingകോട്ടക്കൽ നിയോജക മണ്ഡലത്തിൽ കെ.എസ്. ഇ.ബി സുരക്ഷ സമിതി രൂപീകരിച്ചു

കോട്ടക്കൽ നിയോജക മണ്ഡലത്തിൽ കെ.എസ്. ഇ.ബി സുരക്ഷ സമിതി രൂപീകരിച്ചു

kseb-kuttippuram-block-meeting

കോട്ടക്കൽ നിയോജക മണ്ഡലത്തിൽ കെ.എസ്. ഇ.ബി സുരക്ഷ സമിതി രൂപീകരിച്ചു

വളാഞ്ചേരി:കോട്ടക്കൽ നിയോജക മണ്ഡലത്തിൽ കെ.എസ്.ഇ.ബി സുരക്ഷ സമിതി രൂപീകരിച്ചു.
വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങളും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ചെയ്യേണ്ട പരിഹാര മാർഗ്ഗങ്ങളും ചർച്ച ചെയ്യുന്നതിനായാണ് നിയോജക മണ്ഡലം തലത്തിൽ സുരക്ഷ സമിതി രൂപീകരിച്ചത്. സംസ്ഥാനത്ത് വൈദ്യുത മേഖലയുമായി ബന്ധപ്പെട്ട വിവിധതരത്തി ലുള്ള
അപകടങ്ങൾ കൂടിവരുന്നതിൻ്റെ പശ്ചാതലത്തിലാണ് സംസ്ഥാന വൈദ്യുതി വകുപ്പിൻ്റെ നിർദ്ദേശാനുസരണം നിയോജക മണ്ഡലത്തിലും മണ്ഡലത്തിൽ ഉൾപ്പെടുന്ന ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസുകൾ കേന്ദ്രീകരിച്ചുo സുരക്ഷാ സമിതി രൂപീകരിച്ചത്.
kseb-kuttippuram-block-meeting
വൈദ്യുതസുരക്ഷയുമായി ബന്ധപ്പെട്ട് ഈ കമ്മിറ്റി അംഗങ്ങളിൽ നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങളും വിവരങ്ങളും ശേഖരിച്ചുകൊണ്ട് അവ നടപ്പിലാ ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നതുകൂടി ഈ കമ്മിറ്റിയുടെ ചുമതലയാണ്. മണ്ഡലത്തിലെ സ്കൂളുകളിൽ സുരക്ഷയുടെ ഭാഗമായി ഇൻസ്പെക്ഷൻ നടത്തിയതായി എക്സിക്യുട്ടീവ് എഞ്ചിനീയർ യോഗത്തിൽ അറിയിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന സുരക്ഷ സമിതി യോഗം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൊന്നാനി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ മുജീബ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വസീമ വേളേരി , വളാഞ്ചേരി നഗര സഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ പി.ടി ഷഹനാസ് , ജസീന മജീദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.സി.എ നൂർ, കോട്ടക്കൽ നഗരസഭ വൈസ് ചെയർപേഴ്സൺമാരായ മുഹമ്മദലി ചെരട, റംല മുഹമ്മദ്, എടയൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പി വേലായുധൻ, ഒളകര കുഞ്ഞിമുഹമ്മദ്, മുജീബ് വാലാസി, തിരൂർ തഹസിൽദാർ ആഷിഖ് സി.കെ, കെ.പി അബ്ദുൽ കരീം, മുജീബ് റഹ്മാൻ വിശദീകരണം നടത്തി. അജിത്, ബഷീർ ബാബു എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ വകുപ്പ്, വനം വകുപ്പ്, പൊതുമരാമത്ത്, വ്യാപാരി സംഘടനകൾ, നിയോജകമണ്ഡല ത്തിന്റെ പരിധിയിൽ വരുന്ന വിവിധ വകുപ്പ് മേധാവികൾ, എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!