കുറ്റിപ്പുറം കൊളത്തോൾ മദ്രസപ്പടി -പള്ളിപ്പടി റോഡ് തുറന്നു
കുറ്റിപ്പുറം : എംഎൽഎ ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ ചെലവഴിച്ച് പുനർനിർമാണം നടത്തിയ കൊളത്തോൾ മദ്രസപ്പടി-പള്ളിപ്പടി റോഡ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് നസീറ പറതൊടി അധ്യക്ഷയായി. സിദ്ദിഖ് പരപ്പാര, ടി. ജാബിർ, കെ.ടി. സിദ്ദിഖ്, പി.വി. ഷാജി, ആഷിഖ് കൊളത്തോൾ, ഒറുവിൽ അബ്ദുൽകരീം, തോട്ടുപുറത്ത് മുഹമ്മദ് , എം.പി. മാനു, വി.ടി. അബ്ദുൾ റസാഖ്, കണക്കശേരി കുഞ്ഞിപ്പ ഹാജി, കെ.കെ. മുനീർ ബാവ, ടി. മുനീർ മാസ്, മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here