സൗജന്യ ഭക്ഷ്യകിറ്റ്: വെള്ള കാര്‍ഡുകാര്‍ക്ക് വിതരണം നാളെ
മലപ്പുറം: ജില്ലയിലെ പൊതുവിഭാഗം നോൺ സബ്‌സിഡി വിഭാഗം (വെള്ള കാർഡ്) കാർഡുടമകൾക്കുള്ള സൗജന്യ ഭക്ഷ്യകിറ്റ് വിതരണം 15ന് ആരംഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ കെ രാജീവ് അറിയിച്ചു. 2,10,549 കാർഡുടമകൾക്കാണ് കിറ്റ് വിതരണം. കിറ്റുകളുടെ പാക്കിങ് എംഎസ്‌പി ഇൻഡോർ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്നു. 17 ഇനം സാധനങ്ങളാണ് കിറ്റിലുള്ളത്. സൗജന്യ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം 71 ശതമാനം പൂർത്തിയായി. 6,68,741 കുടുംബങ്ങൾ കിറ്റ് കൈപ്പറ്റി.