ജില്ലാ ഖൊ-ഖൊ: സബ്ജൂനിയർ മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കൊണ്ടോട്ടി ജേതാക്കൾ
വളാഞ്ചേരി : ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ജില്ലാ ഖൊ-ഖൊ സബ്ജൂനിയർ മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കൊണ്ടോട്ടി ഉപജില്ല ജേതാക്കളായി. കുറ്റിപ്പുറം ഉപജില്ല റണ്ണറപ്പും താനൂർ ഉപജില്ല മൂന്നാംസ്ഥാനവും നേടി. സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിലും കൊണ്ടോട്ടി ഉപജില്ലയ്ക്കാണ് ഒന്നാംസ്ഥാനം. താനൂർ, പൊന്നാനി ഉപജില്ലകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാരായി. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ താനൂർ ഉപജില്ല ഒന്നാംസ്ഥാനവും കൊണ്ടോട്ടി, തിരൂർ ഉപജില്ലകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here