വളാഞ്ചേരി നഗരസഭാ ചെയർമാന് ആദരമൊരുക്കി കറ്റട്ടികുളത്തെ സ്വിമ്മിംഗ് ക്ലബ്
വളാഞ്ചേരി:-വളാഞ്ചേരിയുടെ വികസന പ്രവർത്തനങ്ങൾക്ക് പുതിയ മുഖം നൽകിയ നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലിനെ അനുമോദിച്ചു. വളാഞ്ചേരി കറ്റട്ടിക്കുളത്തെ സ്വിമ്മിങ്ങ് ക്ലബ്ബിൻ്റെ ഓണാഘോഷം പരിപാടിയിൽ വെച്ചായിരുന്നു അനുമോദനം. പരിപാടി ജില്ല പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി ഉദ്ഘാടനം നിർവ്വഹിച്ചു.നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങലിന് സ്വിമ്മിങ് ക്ലബിൻ്റെ സ്നേഹോപഹാരം ബഷീർ രണ്ടാത്താണി കൈമാറി. ജലാശയങ്ങളുടെ നവീകരണത്തിൻ്റെ ഭാഗമായി നിരവധി വാർഷിക പദ്ധതി ഫണ്ടുകളും,എം.എൽ.എ ഫണ്ടും ഉപയോഗിച്ച് കറ്ററ്റികുളും ജനശ്രദ്ധയാകർഷിക്കുന്ന തരത്തിൽ നവീകരണം നടത്തിയിരുന്നു. വൈസ് ചെയർപേഴ്സൺ റംല ,സ്ഥിരം സമിതി അദ്ധ്യക്ഷരായ മുജീബ് വാലാസി , സി.എം. മുഹമ്മദ് റിയാസ് , ഈസ നമ്പ്രത്ത് ,സദാനന്ദൻ കോട്ടീരി ,സ്വിമ്മിംങ് ക്ലബ്ബ് ഭാരവാഹികളായ വെസ്റ്റേൺ പ്രഭാകരൻ , ടി. പി. അബ്ദുൽ ഗഫൂർ ,സാലിഹ് ചെ ഗുവേര, അബ്ദുൽ ജബ്ബാർ ഗുരുക്കൾ , ഡോ: മുഹമ്മദലി ഡോ: ദീപു, സദാനന്ദൻ കോട്ടിരി , ഖാലിദ് തൊട്ടിയൻ , തുടങ്ങിയവർ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here