കണ്ണംകുളം-കണ്ണംകടവ് -വായനശാല റോഡിന്റെ ശോച്യാവസ്ഥ; യുഡിഎഫ് സമരത്തിന്
എടയൂർ: എടയൂർ, മാറാക്കര ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കണ്ണംകുളം-കണ്ണംകടവ് -വായനശാല റോഡിന്റെ ശോച്യാവസ്ഥയ്ക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എടയൂർ മണ്ഡലം യുഡിഎഫ് കമ്മിറ്റി സമരത്തിലേക്ക്. എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പഞ്ചായത്ത് ഭരണസമിതിയും നിരന്തരം ആവശ്യപ്പെട്ടിട്ടും സർക്കാർ ഫണ്ട് അനുവദിക്കുന്നില്ലെന്ന് യോഗം ആരോപിച്ചു. വളാഞ്ചേരിയിൽനിന്ന് കരേക്കാട്, സികെ പാറ ഉൾപ്പെടെയുള്ള ഗ്രാമപ്രദേശങ്ങളിൽനിന്ന് കാടാമ്പുഴ ക്ഷേത്രത്തിലേക്കു പോകുന്ന റോഡാണു തകർന്നത്. ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു നടന്ന പ്രതിഷേധയോഗം യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ വി. മധുസൂദനൻ ഉദ്ഘാടനംചെയ്തു. വി.കെ. ഷെഫീഖ് അധ്യക്ഷതവഹിച്ചു. യൂത്ത്കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഉമറലി കരേക്കാട്, എ.പി. മൊയ്തീൻകുട്ടി, മൂർക്കത്ത് അഹമ്മദ്, എ.കെ. മുസ്തഫ, ഒ.കെ. സുബൈർ, എം.ടി. അസീസ്, പി.പി. നാസിമുദ്ദീൻ, എ.കെ. മാനു എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here