കണ്ണംകുളം-കണ്ണംകടവ് റോഡിന്റെ ദുരവസ്ഥ; ഉപരോധ സമരം നടത്തി യുഡിഎഫ്
എടയൂർ: എടയൂർ, മാറാക്കര ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കണ്ണംകുളം-കണ്ണംകടവ് റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എടയൂർ, മാറാക്കര പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഉപരോധസമരം നടത്തി. ആബിദ്ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനംചെയ്തു. വി.കെ. ഷെഫീഖ് അധ്യക്ഷതവഹിച്ചു. വി. മധുസൂദനൻ, എ.പി. മൊയ്തീൻകുട്ടി, ഒ.കെ. സുബൈർ, എ.കെ. മുസ്തഫ, കെ.പി. ഷെരീഫ് ബഷീർ, ഉമറലി കരേക്കാട്, പി.വി. നാസിബുദ്ദീൻ, എ.പി. അസീസ്, കെ.പി. സുരേന്ദ്രൻ, ശ്രീഹരി മുക്കടേക്കാട്ട്, അബൂബക്കർ തുറക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here