വളാഞ്ചേരി കഞ്ഞിപ്പുരയിൽ ഓപ്പൺ ജിം തുറന്ന് കൊടുത്തു
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കഞ്ഞിപ്പുര ഡിവിഷനിൽ നടപ്പിലാക്കിയ ഓപ്പൺ ജിം ഫിറ്റ്നസ് സെന്ററിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു.പദ്ധതിയുടെ ഭാഗമായി ആറോളം ഡിവിഷനുകളിലാണ് ഓപ്പൺ ജിം ഫിറ്റ്നസ് സെൻ്റർ നടപ്പിലാക്കുന്നത്. ചീരാണി ഓമാൻ കുഴിയിൽ പണിപൂർത്തിയാക്കി അഞ്ചാമത്തെ ഓപ്പൺ ജിം ആണ് ജനപങ്കാളിത്തത്തിൽ ചെയർമാൻ നാടിന് സമർപ്പിച്ചത്.ആരോഗ്യമുള്ള ജനത ക്ക് വേണ്ടിയും,വ്യായാമത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുമാണ് അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തോടൊപ്പം ഇത്തരത്തിലുള്ള പദ്ധതികൾ നഗരസഭ നടപ്പിലാക്കുന്നത് എന്ന് ചെയർമാൻ ഉദ്ഘാട പ്രസംഗത്തിൽ പറഞ്ഞു.വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും വാർഡ് കൗൺസിലറുമായ മുജീബ് വാലാസി അദ്ധ്യക്ഷത വഹിച്ചു.വാർഡ് വികസനസമിതി അംഗം അൻഫർ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, ജലാൽ കടക്കാടൻ ,ഇസ്മായിൽ കെ സി ,യൂസഫ് വട്ടപ്പറമ്പിൽ ,നസീറ കാവുംപുറത്ത് ,അഷിത ,ഷൗക്കത്ത് ,തുടങ്ങിയവർ സംസാരിച്ചു ലത്തീഫ് വി നന്ദി പറഞ്ഞു ..തുടങ്ങിയവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here