പൂക്കാട്ടിയൂർ തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ കളംപാട്ട് സമാപിച്ചു

എടയൂർ: പൂക്കാട്ടിയൂർ തൃക്കണ്ണാപുരം ശ്രീകൃഷ്ണക്ഷേത്രത്തിലെ ഭഗവതിക്ക് നടത്തുന്ന കളംപാട്ട് പതിമൂന്നാം കളത്തോടെ സമാപിച്ചു. ചുറ്റുതാലപ്പൊലിയുമുണ്ടായി. പഴൂർ സത്യനാരായണക്കുറുപ്പ്, സദാനന്ദക്കുറുപ്പ് എന്നിവർ കളമെഴുതി. കളംപൂജ, വിശേഷാൽ പൂജകൾ എന്നിവയ്ക്ക് മേൽശാന്തി പുതുമനമഠം വിനീത് എമ്പ്രാന്തിരി കാർമികത്വം വഹിച്ചു. മുരളീധരൻ വാരിയർ കഴകത്തിന് നേതൃത്വംനൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
