ആരോഗ്യ വിദ്യാഭ്യാസ മേഖലകളെ സർക്കാർ വെന്റിലേറ്ററിലാക്കി- അഡ്വക്കേറ്റ്. ജെബി മേത്തർ എം.പി
വളാഞ്ചേരി: ആരോഗ്യ വിദ്യാഭ്യാസ മേഖലകളെ പിണറായി സർക്കാർ വെന്റിലേറ്ററിൽ ആക്കി എന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് അഡ്വക്കേറ്റ് ജെബി മേത്തർ. എം.പി അഭിപ്രായപ്പെട്ടു .സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് ജെബി മേത്തർ. “ജ്വലിക്കട്ടെ സ്ത്രീശക്തി, ഉണരട്ടെ കേരളം, ഭയക്കില്ല ഇനി നാം തെല്ലും, വിരൽ ചൂണ്ടാം കരുത്തോടെ” എന്ന മുദ്രവാക്യം ഉയർത്തിക്കൊണ്ട് നയിക്കുന്ന സാഹസ് കേരള യാത്രയ്ക്ക് വളാഞ്ചേരിയിൽ നൽകിയ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കുകയായിരുന്നു അവർ. കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നതും ഉന്നത വിദ്യാഭ്യാസ മേഖലകളിലും സർക്കാർ കോളേജുകളിലും പ്രിൻസിപ്പൽമാർ ഇല്ലാത്തതും ആയിരക്കണക്കിന് കുട്ടികൾ സർട്ടിഫിക്കറ്റ് കിട്ടാതെ വലഞതും കൊല്ലത്ത് വിദ്യാർത്ഥി വൈദ്യുത ആഘാതമേറ്റ് മരിച്ചതും എല്ലാം ഇതിൻറെ ഉദാഹരണമാണ്. മാസങ്ങളായി സമരം ചെയ്യുന്ന ആശാവർക്കർമാരോട് അനുഭാവം കാണിക്കാതെ ചർച്ചയ്ക്ക് പോലും തയ്യാറാകാതെ ധിക്കാരപരമായ പെരുമാറ്റമാണ് സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് എന്ന് അവർ ആരോപിച്ചു.
സ്വീകരണ യോഗത്തിൽ മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയശ്രീ അധ്യക്ഷത വഹിച്ചു. കോട്ടക്കൽ നിയോജകമണ്ഡലം എം എൽ.ഏ പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
യോഗത്തിൽ മഹിള കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ഷഹർബാനു, കെപിസിസി മെമ്പർ മധുസൂദൻ കാടാമ്പുഴ, വളാഞ്ചേരി മുൻസിപ്പൽ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ, മഹിളാ കോൺഗ്രസ് സംസ്ഥാന സമിതി അംഗം ആമിന മോൾ, സന്ധ്യ കരണ്ടോട്, സംസ്ഥാന മഹിള കോൺഗ്രസ് സോഷ്യൽ മീഡിയ കോഡിനേറ്റർ ജയാദത്തൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പാറയിൽ, ഡിസിസി സെക്രട്ടറി പി സി എ നൂർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് വിനു പുല്ലാനൂർ, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് റംല മുഹമ്മദ്, ഡി കെ ടിഎഫ് ജില്ലാ പ്രസിഡൻറ് കെ വി ഉണ്ണികൃഷ്ണൻ, യൂത്ത് കോൺഗ്രസ് കോട്ടയ്ക്കൽ അസംബ്ലി പ്രസിഡൻറ് നൗഫൽ പാലാറ, പറശ്ശേരി അസൈനാർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അജീഷ് പട്ടേരി, കർഷക കോൺഗ്രസ് ജില്ലാ സമിതി അംഗം വി ടി മുസ്തഫ, പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പി മുഹമ്മദാലി. വനിതാ ലീഗ് മണ്ഡലം പ്രസിഡൻറ് ആബിദ മൻസൂർ സ്റ്റാൻഡിങ് കമ്മിറ്റി അംഗം ദീപ്തി ശൈലേഷ് കൗൺസിലന്മാരായ സുബിത രാജൻ, കെ വി ശൈലജ, ഷാഹിന റസാക്ക്, മണ്ഡലം വൈസ് പ്രസിഡന്റ് മാരായ റഹ്മത്ത് സത്യഭാമ അജിത ട്രഷറർ സാജിതാ, കെ എസ്. എസ്. പി.എ മണ്ഡലം പ്രസിഡന്റ് പി ഭക്തവത്സലൻ സേവാദൾ കോഡിനേറ്റർ അലി എന്നിവർ പ്രസംഗിച്ചു അഡ്വക്കേറ്റ് ഹർഷ സ്വാഗതവും ആരിഫ നന്ദിയും രേഖപ്പെടുത്തി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here