മുസ്ലിം യൂത്ത് ലീഗ് പേരശ്ശനൂർ യൂണിറ്റ് സമ്മേളനം നടന്നു
കുറ്റിപ്പുറം: മുസ്ലീം യൂത്ത് ലീഗ് പേരശ്ശനൂർ യൂണിറ്റ് സമ്മേളനം കോട്ടക്കൽ മണ്ഡലം മുസ്ലീം ലീഗ് ട്രഷറർ പരപ്പാര സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. കെ.പി.അബ്ദുൽ ഗഫൂർ അധ്യക്ഷനായി. എം ബി ബി എസ് ബിരുദം കരസ്ഥമാക്കിയ പി.പി ഫെമിന ജാസ്മിനെ അൽ -ഐൻ കെ.എം.സി സി കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് വി.പി.മുജീബ് ഉപഹാരം നൽകി ആദരിച്ചു.പഞ്ചായത്ത് മുസ്ലീം ലീഗ് സെക്രട്ടറി വി.പി.അബ്ദുറഹിമാൻ മാസ്റ്റർ, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി ഷമീർ തടത്തിൽ, പഞ്ചായത്ത് പ്രസിഡന്റ് നസീറ പറത്തൊടി , മെമ്പർമാരായ കെ.ടി.ഹമീദ്, മുഹ്സിന സാഹിർ , വി.പി.മുജീബ്, വി.ടി. റസാഖ്,വി.പി.അബൂബക്കർ, എം.ടി. സൈനുദീൻ, സി.പി. നിസാർ , മച്ചിങ്ങൽ മുസ്തഫ, പി.പി.സി ഗഫൂർ , വി.എ നാസർ ഹുദവി ,കെ.എ.റഷീദ്, വി.ടി.ഗഫൂർ, കെ.എം. ഹനീഫ, എം. ഫൈസൽ, എം. ജാഫർ , എം.വി. ഷഫീഖ് , മുബാഷിർ കുറ്റിക്കാട്ടിൽ കരീം പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here