വളാഞ്ചേരി നഗരസഭയിലെ വിവിധ ഡിവിഷനുകളിലെ വീടുകളിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് മുസ്ലിം ലീഗ് കമ്മറ്റി

വളാഞ്ചേരി: കോവിഡ് 19 മഹാമാരി മൂലം ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ വളാഞ്ചേരി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മറ്റിയുടെ സഹകരണത്തോടെ ആലിൻചുവട്, കൊട്ടാരം, മൂച്ചിക്കൽ വാർഡ് മുസ്ലീം ലീഗ് കമ്മറ്റികളുടെ നേതൃത്വത്തിൽ വാർഡുകളിലെ മുഴുവൻ കുടുംബങ്ങൾക്കും പച്ചക്കറി കിറ്റ് വിതരണത്തിന്റെ 18-മൂച്ചിക്കൽ വാർഡ് തല ഉൽഘാടനം മുൻസിപ്പൽ മുസ്ലീം ലീഗ് കമ്മറ്റി വൈസ് പ്രസിഡന്റും നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ സി അബ്ദുന്നാസർ പച്ചക്കറി കിറ്റ് മൂച്ചിക്കൽ വാർഡ് മുസ്ലീംലീഗ് കമ്മറ്റി ജന:സെക്രട്ടറി ജലാലുദ്ധീൻ എന്ന മാനുവിന് വിതരണത്തിന് നൽകി കൊണ്ട് നിർവ്വഹിച്ചു. ചടങ്ങിൽ മുസ്ലീം ലീഗ് കമ്മറ്റി ഭാരവാഹികളായ പ്രൊഫ. സാജിദ്, അബ്ദുന്നാസർ, ഹുസൈൻ ടി.കെ, കെ.എം.സി.സി നേതാവ് മാനു, യുത്ത് ലീഗ് മുൻസിപ്പൽ ഭാരവാഹി അൻസാർ, വാർഡ് യൂത്ത് ലീഗ് പ്രസിഡന്റ് ബഷീർ ബാബു, സെക്രട്ടറി നവാസ്, എസ്.എസ്.എഫ് ഭാരവാഹി സഫു, സനൂജ്, അയ്യൂബ് തുടങ്ങിയവർ പങ്കെടുത്തു. വാർഡിലെ മുഴുവൻ വീടുകളിലും പ്രവർത്തകർ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here. 
 വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
 

 
 
	 
									 
									