ഇൻറർസോൺ ബോഡിബിൽഡിങ് ചാമ്പ്യൻഷിപ്പ്; ക്രൈസ്റ്റ് ഇരിങ്ങാലക്കുട ചാമ്പ്യന്മാർ

വളാഞ്ചേരി: വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിൽ നടന്ന കാലിക്കറ്റ് യൂണി, സിറ്റി ഇന്റർസോൺ ശരീരസൗന്ദര്യമത്സരത്തിൽ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട ജേതാക്കളായി. തൊഴിയൂർ ഐ.സി.എ. കോളേജ് രണ്ടും ഗുരുവായൂർ ശ്രീകൃഷ്ണകോളേജ് മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

മത്സരങ്ങളുടെ ഉദ്ഘാടനം ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. സി. അബ്ദുൾഹമീദ് അധ്യക്ഷത വഹിച്ചു. യൂണിവേഴ്‌സിറ്റി കായികവിഭാഗം മേധാവി ഡോ. സക്കീർ ഹുസൈൻ, ഡോ. ഹരി ദയാൽ, കോളേജ് സെക്രട്ടറി കെ.പി. ഹസൻ, പി.ടി.എ. വൈസ് പ്രസിഡന്റ് സുരേഷ് പൂവാട്ടുമീത്തൽ, പ്രൊഫ. ദിനിൽ, ഷഹിൻഷ എന്നിവർ പ്രസംഗിച്ചു. കോളേജിലെ വി.എസ്. അനന്തുവിനെ മിസ്റ്റർ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയായി തിരഞ്ഞെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
