HomeNewsCrimePOCSOവിദ്യാർത്ഥിയെ പീഡനത്തിരയാക്കിയ കേസിൽ ഇരിമ്പിളിയം സ്വദേശി പരപ്പനങ്ങാടിയിൽ പിടിയിൽ

വിദ്യാർത്ഥിയെ പീഡനത്തിരയാക്കിയ കേസിൽ ഇരിമ്പിളിയം സ്വദേശി പരപ്പനങ്ങാടിയിൽ പിടിയിൽ

shoukathali-pocso-arrest

വിദ്യാർത്ഥിയെ പീഡനത്തിരയാക്കിയ കേസിൽ ഇരിമ്പിളിയം സ്വദേശി പരപ്പനങ്ങാടിയിൽ പിടിയിൽ

പരപ്പനങ്ങാടി: പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇരിമ്പിളിയം സ്വദേശി അറസ്റ്റിൽ. പ്രതിയായ ഇരിമ്പിളിയം പങ്ങനങ്ങാട്ടിൽ വീട്ടിൽ ഷൗക്കത്തലി(34)യെ പരപ്പനങ്ങാടി പോലീസ് വിദഗ്ധ അന്വേഷണത്തിലൂടെ അറസ്റ്റ് ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത സമയം പ്രതിയെക്കുറിച്ച് യാതൊരു വിവരവുമില്ലാത്ത കേസിൽ പരപ്പനങ്ങാടി മുതൽ രാമനാട്ടുകര വരെയുള്ള CCTV ദൃശ്യങ്ങൾ പരിശോധിച്ചും പരപ്പനങ്ങാടി, തിരൂർ, രാമനാട്ടുകര, വളാഞ്ചേരി, തുടങ്ങിയ ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി പ്രതിയെ കുറിച്ച് cctv ദൃശ്യം ലഭിച്ചെങ്കിലും വളാഞ്ചേരി വലിയകുന്ന് സ്വദേശിയായ പ്രതിയുടെ ദൃശ്യങ്ങൾ ആർക്കും തിരിച്ചറിയാനായില്ല. പ്രതിയെ മുൻപ് കാണപ്പെട്ടെന്നു പറഞ്ഞ സ്ഥലങ്ങൾ കേന്ദ്രീകരിച് അന്വേഷണം ഊർജിതമാക്കി പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്പിവളവ് എന്ന സ്ഥലത്ത് നിന്നും പ്രതിയെ വലയിലാക്കുകയായിരുന്നു.
പ്രതിക്ക് മുൻപ് സമാനമായി കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് മേലാറ്റൂർ, പട്ടാമ്പി എന്നീ പോലീസ് സ്റ്റേഷനുകളിൽ മൂന്നോളം കേസുകൾ നിലവിലുണ്ട്. ടിയാൻ കൂടുതൽ കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിക്കാണും എന്ന് പോലീസ് സംശയിക്കുന്നു. കൂടുതൽ അന്വേഷണം നടന്നുവരുന്നു. പരപ്പനങ്ങാടി പോലീസ് ഇൻസ്‌പെക്ടർ നവീൻ ഷാജിന്റെ നേതൃത്വത്തിൽ SI ശ്യാം,ASI റീന, SCPO മാരായ ജയേഷ്, പ്രഭീഷ്, CPO മാരായ സുഭാഷ്, പ്രാജോഷ്, രാഹുൽ, സച്ചിൻ, എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ ഇന്ന് പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!