HomeNewsMeetingFelicitationIISER IAT ഫലം; കൗശിക് കൃഷ്ണനെ ആദരിച്ചു കുറ്റിപ്പുറം എലൈറ്റ് ലൈബ്രറി

IISER IAT ഫലം; കൗശിക് കൃഷ്ണനെ ആദരിച്ചു കുറ്റിപ്പുറം എലൈറ്റ് ലൈബ്രറി

iiser-iat-kausik-krishnan

IISER IAT ഫലം; കൗശിക് കൃഷ്ണനെ ആദരിച്ചു കുറ്റിപ്പുറം എലൈറ്റ് ലൈബ്രറി

കുറ്റിപ്പുറം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ) ആപ്റ്റിറ്റിയൂഡ് ടെസ്റ്റിൽ അഖിലേന്ത്യാതലത്തിൽ 21-ാം റാങ്ക് നേടിയ കുറ്റിപ്പുറം സ്വദേശി കൗശിക് കൃഷ്ണനെ ആദരിച്ചു. എലൈറ്റ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ വായനാ വാരാചാരണ സംഗമത്തോട് അനുബന്ധിച്ചാണ് ഉപഹാരം സമ്മാനിച്ചത്. ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രം ജീവനക്കാരനായ കുമ്പിടി കോലത്ത് രാമകൃഷ്ണന്റെയും കുറ്റിപ്പുറം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയായ കുറ്റിപ്പുറം മൂർക്കത്ത് സിനിതയുടെയും മകനാണ് കൗശിക് കൃഷ്ണ. ജെഇഇ മെയിൻസിൽ 99.19 ശതമാനം മാർക്ക് ലഭിച്ചിരുന്നു. ജെഇഇ അഡ്വാൻസിലും യോഗ്യത നേടിയിരുന്നു.പത്താംക്ലാസ് വരെ തിരുനാവായ ഭാരതീയ വിദ്യാഭവൻ സ്കൂളിലും പ്ലസ്ടുവിന് തൃശ്ശൂർ പൂച്ചട്ടി ഭാരതീയ വിദ്യാഭവൻ സ്കൂളിലുമാണ് കൗശിക് പഠിച്ചത്. സഹോദരൻ: കശ്യപ് കൃഷ്ണ (ബിടെക് വിദ്യാർഥി, വിഐടി വെല്ലൂർ).


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

Comments
  • വിദ്യാർത്ഥികൾ അഭിനന്ദനങ്ങൾ അർഹിക്കുന്ന നേട്ടങ്ങൾ കൈവരിക്കുമ്പോൾ നാം അവരെ അനുമോദിക്കുകയാണ് ചെയ്യേണ്ടത് ആദരിക്കുകയല്ല ആദരവ് എപ്പോഴും കുറച്ചു വയസ്സായവർക് റിസർവ് ചെയ്തു വെച്ചതാണ്. കൃഷ്ണന് അഭിനന്ദനങ്ങൾ ഇനിയും ഇതുപോലുള്ള കൂടുതൽ കൂടുതൽ തിളക്കം ഉള്ള വിജയങ്ങൾ കൈവരിക്കട്ടെ

    June 28, 2025

Leave A Comment

Don`t copy text!