കേരള കുംഭമേള; സൗജന്യ മെഡിക്കൽ ക്യാമ്പുമായി ഐ.എച്ച്.എം.എ

തിരുന്നാവായ: തിരുനാവായയിൽ വെച്ച് നടക്കുന്ന കേരള കുംഭമേളയിലേക്ക് വരുന്ന ഭക്തർക്കായി ഐ.എച്ച്.എം.എ മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴിൽ സംഘടിപ്പിക്കുന്ന സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ്, ഗുരുജി ഡോ. സിജു എം.ഡി ഉദ്ഘാടനം നിർവഹിച്ചു. കുംഭമേളയുടെ 15 ദിവസവും ഹോമിയോപ്പതി ഡോക്ടർമാരുടെ സൗജന്യ സേവനവും മരുന്ന് വിതരണവും ഉണ്ടായിരിക്കും. ഉദ്ഘാടന വേളയിൽ ക്യാമ്പ് ചെയർമാൻ ഡോ. സുരേഷ് ബാബു, ഡയറക്ടർ ഡോ. ഹരീഷ് കുമാർ, ഡോ. സരിഗ, ഡോ. ബബിത,ഡോ. ആതിര, പ്രമോദ് ആതവനാട്, ഡോ.ബിനുകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയിലെ മുപ്പതോളം വരുന്ന ഡോക്ടർമാർ വിവിധ സമയങ്ങളിൽ സേവനമനുഷ്ഠിയ്ക്കുന്നുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
