HomeNewsEducationActivityവളാഞ്ചേരി എം.ഇ.സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഐ.എ.സ്. ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു

വളാഞ്ചേരി എം.ഇ.സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഐ.എ.സ്. ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു

mes-excelend-2026

വളാഞ്ചേരി എം.ഇ.സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഐ.എ.സ്. ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു

വളാഞ്ചേരി: വളാഞ്ചേരി എം.ഇ.സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എക്സലഡ്ജ് 2026 ഐ.എ.സ്. ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു.ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കന്ററി സ്കൂളിലെ യു.എസ്.എസ്. വിജയികളായ നൂറോളം വിദ്യാർത്ഥികൾക്കാണ് ക്ലാസ് സംഘടിപ്പിച്ചത്. വളാഞ്ചേരി യൂണിറ്റ് തുടങ്ങി വെച്ച എക്സലഡ്‌ജ് 2025ന്റെ തുടർച്ചയായാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്.തിരുവനന്തപുരം എമിനന്റ് ഐ.എ. സ് അക്കാദമി സ്ഥാപകനും ഡയറക്ടറുമായ മുഹമ്മദ് സ്വഫ് വാൻ ക്ലാസിന് നേതൃത്വം നൽകി. യൂണിറ്റ് സെക്രട്ടറി പി.വി. നൗഷാദ് സ്വാഗതം പറഞ്ഞു. സ്കൂൾ എസ്.എം.സി ട്രഷറർ ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. എം.ഇ.എസ് കെ.വി.എം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. പി. പി.ഷാജിദ് ഉൽഘാടനം നിർവ്വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ അഷറഫലി കാളിയത്ത്, പി.പി. ഹമീദ്, സൈനുദ്ദീൻ പാലാറ, പി.സുബൈർ, ഹക്കീം വെണ്ടല്ലൂർ, സി. അൻവർ , നിഹാൽമൊയ്തീൻ, എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!