കുടുംബവഴക്കിനിടെ ഭാര്യയുടെ കാൽ ചവിട്ടി മുറിച്ചു; കുറ്റിപ്പുറത്ത് ഭർത്താവ് അറസ്റ്റിൽ
കുറ്റിപ്പുറം: ഭാര്യയുടെ കാലിന്റെ എല്ലു ചവിട്ടിമുറിച്ച ഭർത്താവിനെ പോലീസ് അറസ്റ്റു ചെയ്തു. അതളൂർ പീടിയേക്കൽവളപ്പിൽ യുവാസിനെ (40) ആണ് കുറ്റിപ്പുറം പോലീസ് അറസ്റ്റുചെയ്തത്. ഞായറാഴ്ച കുടുംബവഴക്കിനിടെയാണ് ഭാര്യ സമീഹയെ ചവിട്ടിയത്. സമീഹയുടെ വലതുകാലിന്റെ എല്ലു മുറിഞ്ഞു. അക്രമത്തിനുശേഷം സമീഹയെ മുറിയിൽ പൂട്ടിയിട്ട് യുവാസ് സ്ഥലംവിട്ടു. പോലീസിന്റെ സഹായനമ്പറിൽ സമീഹ വിളിച്ചതിനെത്തുടർന്ന് കൺട്രോൾ റൂമിൽനിന്നുളള വിവരം കുറ്റിപ്പുറം പോലീസിനെ അറിയിച്ചതിനനുസരിച്ച് പോലീസ് എത്തിയാണ് സമീഹയെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതും വിവരം വീട്ടുകാരെ അറിയിക്കുന്നതും. സമീഹയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. സമീഹയെ സ്ഥിരമായി ഉപദ്രവിക്കുന്ന പതിവ് യുവാസിന് ഉള്ളതായി സമീഹയുടെ ബന്ധുക്കൾ പറഞ്ഞു. മൂന്നു വർഷം മുൻപ് യുവാസിന്റെ ആക്രമണത്തിൽ സമീഹയ്ക്ക് തലയ്ക്ക് ഗുരുതരമായ പരിക്ക് പറ്റിയിരുന്നു. മൂന്നു മാസം മുൻപും ഇയാൾ സമീഹയുടെ മുഖത്ത് അടിച്ച് പരിക്കേൽപ്പിച്ചിരുന്നു. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here