കുറ്റിപ്പുറം ഹോമിയോ ആശുപത്രി പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
കുറ്റിപ്പുറം: സർക്കാർ ഹോമിയോ ആശുപത്രിയിൽ 61 ലക്ഷം ചെലവിൽ നിർമിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണജോർജ് നിർവഹിച്ചു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ അധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നസീറ പറത്തൊടി, വൈസ് പ്രസിഡൻ്റ് എം വി വേലായുധൻ, സ്ഥിരം സമിതി അധ്യക്ഷ റമീന, ഡിഎംഒ ഡോ. ഹന്ന യാസ്‌മിൻ വയലിൽ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. രവീണ ആർ നമ്പ്യാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം സഹീർ മാസ്റ്റർ , ഗ്രാമ പഞ്ചായത്ത് അംഗം അംഗം ജയകുമാർ എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here