വയോജനങ്ങൾക്ക് ശ്രവണസഹായി വിതരണം ചെയ്തു എടയൂർ ഗ്രാമ പഞ്ചായത്ത്

വളാഞ്ചേരി: എടയൂർ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി 2025-26ൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് ശ്രവണസഹായി വിതരണം എടയൂർ സി.കെ പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ.കെ മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മുളക്കൽ ഹസൻ, ശ്രുതി സുധീഷ്, മൈമൂന മാളു, ICDS സൂപ്പർ വൈസർ, മെഡിക്കൽ ഓഫീസർ മിന്നു രാജ് എന്നിവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
