HomeNewsHealthവളാഞ്ചേരിയിലെ ഓട്ടോ തൊഴിലാളികൾക്കുള്ള സൗജന്യ ചികിത്സാ ആനുകൂല്യത്തിനുള്ള മുൻഗണനാ കാർഡ് വിതരണംചെയ്തു

വളാഞ്ചേരിയിലെ ഓട്ടോ തൊഴിലാളികൾക്കുള്ള സൗജന്യ ചികിത്സാ ആനുകൂല്യത്തിനുള്ള മുൻഗണനാ കാർഡ് വിതരണംചെയ്തു

health-card-auto-valanchery-2025

വളാഞ്ചേരിയിലെ ഓട്ടോ തൊഴിലാളികൾക്കുള്ള സൗജന്യ ചികിത്സാ ആനുകൂല്യത്തിനുള്ള മുൻഗണനാ കാർഡ് വിതരണംചെയ്തു

വളാഞ്ചേരി : നഗരസഭയിലെ ഓട്ടോ തൊഴിലാളികൾക്ക് ചികിത്സയ്ക്കും പരിശോധനകൾക്കും ഇളവുനൽകുന്ന ചികിത്സാ ആനുകൂല്യ മുൻഗണനാകാർഡുകൾ വിതരണംചെയ്തു. അൽമാസ് മെഡിസിറ്റി ഹോസ്പിറ്റൽ വളാഞ്ചേരി മോട്ടോർ കോഡിനേഷൻ കമ്മിറ്റിയുമായിചേർന്ന് നടപ്പാക്കുന്ന പദ്ധതി നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനംചെയ്തു.
Ads
മുൻഗണനാകാർഡ് വിതരണം നഗരസഭാ വൈസ് ചെയർപേഴ്‌സൺ റംല മുഹമ്മദ് നിർവഹിച്ചു. കോഡിനേഷൻ ചെയർമാൻ മുഹമ്മദലി നീറ്റുകാട്ടിൽ ഏറ്റുവാങ്ങി. ഓട്ടോതൊഴിലാളികൾക്ക് എല്ലാമാസവും പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ എന്നീ പരിശോധനകളും ഡോക്ടറുടെ സേവനവും പദ്ധതിയുടെ ഭാഗമായി സൗജന്യമായി ലഭിക്കും. മരുന്നുകളും വിലക്കിഴിവുണ്ട്. മുൻഗണനാ റേഷൻകാർഡുള്ളവർക്ക് കണ്ണുപരിശോധനയും ആവശ്യമുള്ളവർക്ക് കണ്ണടയും പദ്ധതിയുടെ ഭാഗമായി നൽകുന്നുണ്ട്. ഡോ. കെ.ടി. ഹാരിസ് അധ്യക്ഷത വഹിച്ചു.
health-card-auto-valanchery-2025
മെഡിസിറ്റി എംഡി. ഡോ. കെ.പി. അബ്ദുൽഹക്കീം, മാനേജർ യാസിസ്, ഡോ. കെ.ടി. മുഹമ്മദ് റിയാസ്, നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ മുജീബ് വാലാസി, ഷാജഹാൻ എന്ന മണി, പി. സൈതാലിക്കുട്ടിഹാജി, കെ.കെ. ഫൈസൽ തങ്ങൾ, പി. രാജൻനായർ, മുനവ്വർ വളാഞ്ചേരി, വി.പി.എം. സാലിഹ് തുടങ്ങിയവർ പ്രസംഗിച്ചു. മോട്ടോർതൊഴിലാളികൾക്കും കുടുംബങ്ങൾക്കുമായി ഒരാഴ്ചത്തെ സൗജന്യമെഡിക്കൽക്യാമ്പും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!