ഹജ്ജിൻ്റെ ആന്തരിക ആത്മാവ് ഉൾക്കൊണ്ട് പ്രവർത്തിക്കാൻ തീർഥാടകരോട് അഭ്യർഥിച്ച് ഡോ. എംപി അബ്ദുസ്സമദ് സമദാനി എംപി

വളാഞ്ചേരി: ഹജ്ജിൻ്റെ ആന്തരിക ആത്മാവ് ഉൾക്കൊണ്ട് പ്രവർത്തിക്കാൻ തീർഥാടകരോട് അഭ്യർഥിക്കുകയും ഹാജിമാർക്കും ഹജ്ജുമ്മമാർക്കും യാത്രാമൊഴികൾ നേർന്നും ഡോ. എംപി അബ്ദുസ്സമദ് സമദാനി എംപി. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കോട്ടക്കൽ നിയോജക മണ്ഡലത്തിൽ നിന്ന് പുറപ്പെടുന്നവർക്ക് വളാഞ്ചേരി എംഇഎസ് കേവീയം കോളജിൽ സംഘടിപ്പിച്ച രണ്ടാം ഘട്ട ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സമദാനി. സംസ്ഥാന ഹജ് കമ്മിറ്റി അംഗം അഡ്വ. മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു.
മണ്ഡലം ട്രെയ്നിങ്ങ് ഓർഗനൈസർ കെ.ടി അമാനുല്ല, ഹജ്ജ് കമ്മിറ്റി അസിസ്റ്റൻ്റ് സെക്രട്ടറി ജാഫർ കെ കക്കൂത്ത്, നോഡൽ ഓഫീസർ പി.കെ അസ്സൈൻ, പ്രിൻസിപ്പൽ ഡോ.സാജിദ്, ഡോ. മുഹമ്മദലി, ഹബീബ് കോട്ടപ്പുറം,
ഫാക്കൽറ്റി ഫൈസൽ മൂഴിക്കൽ, ട്രെയ്നിങ് ഓർഗനൈസർമാരായ ടി.പി. ഷാജു റഹ്മാൻ, സുലൈമാൻ പതിയിൽ, എ. മുഹമ്മദ് മാസ്റ്റർ, അഹമ്മദ് കുട്ടി, അബ്ദുൽ ഹകീം, ഷാഹുൽ ഹമീദ്, സി.കെ നവാസ്, നസീർ തോടേങ്ങൽ എന്നിവർ പ്രസംഗിച്ചു. സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടർമാരുടെ പരിചയപ്പെടൽ, സംശയ നിവാരണം എന്നിവയുമുണ്ടായി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
