HomeNewsCrimeTheftആതവനാട് പാറ വീട് കുത്തിത്തുറന്ന് മാല കവർച്ച: ഒരാൾ അറസ്റ്റിൽ, പ്രതികളിൽ രണ്ട്‌ കുട്ടികൾ

ആതവനാട് പാറ വീട് കുത്തിത്തുറന്ന് മാല കവർച്ച: ഒരാൾ അറസ്റ്റിൽ, പ്രതികളിൽ രണ്ട്‌ കുട്ടികൾ

gafoor-arrest-valanchery-athavanad-theft

ആതവനാട് പാറ വീട് കുത്തിത്തുറന്ന് മാല കവർച്ച: ഒരാൾ അറസ്റ്റിൽ, പ്രതികളിൽ രണ്ട്‌ കുട്ടികൾ

വളാഞ്ചേരി : വീട് കുത്തിത്തുറന്ന് സ്വർണമാല മോഷ്ടിച്ചുകിട്ടിയ പണംകൊണ്ട് ഐഫോണും ബൈക്കും വാങ്ങിയ സംഭവത്തിൽ പോലീസ് അന്വേഷണത്തിൽ വലയിലായത് പതിനേഴുകാരനും സുഹൃത്തും. മാല വിൽക്കാൻ സഹായിച്ചയാളെ അറസ്റ്റുചെയ്തു. അതിനിടെ മാല വിറ്റ സ്ത്രീ ഒളിവിൽപ്പോയി. മാല വിൽക്കാൻ സഹായിച്ചതിന് കുറ്റിപ്പുറം പേരശ്ശനൂർ വാൽപറമ്പിൽ അബ്ദുൽ ഗഫൂറി (47) യാണ് വളാഞ്ചേരി എസ്എച്ച്ഒ വിനോദ് വലിയാട്ടൂരും സംഘവും അറസ്റ്റുചെയ്തത്. ആതവനാട് പാറ അധികാരത്ത് വീട്ടിൽ ഉമ്മാത്തയുടെ വീട് കുത്തിത്തുറന്ന് രണ്ട് പവനിലേറെയുള്ള മാലയാണ് കുട്ടികൾ മോഷ്ടിച്ചത്. ഉമ്മാത്തയുടെ മകൻ ഫൈസൽ നൽകിയ പരാതിയിലാണ് അന്വേഷണവും അറസ്റ്റും.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്
പതിനേഴുകാരനും അതേ പ്രായമുള്ള കൂട്ടുകാരനും ചേർന്നാണ് വീട് കുത്തിത്തുറന്ന് അലമാരയിൽനിന്ന് ആഭരണം കവർന്നത്. അത് വിറ്റുതരാമെന്നു പറഞ്ഞ് അബ്ദുൽഗഫൂർ കുട്ടികളിൽനിന്ന് സ്വർണംവാങ്ങി. ഇത് ഇയാൾ വളാഞ്ചേരി ബസ് സ്റ്റാൻഡിൽ ലോട്ടറി വിൽക്കുന്ന സെലിന(48)യ്ക്കു കൈമാറി. സെലിന വളാഞ്ചേരിയിലെ സ്വർണക്കടയിൽ മാല വിറ്റ് 1,30,000 രൂപ അബ്ദുൽഗഫൂറിനു നൽകി. ഗഫൂർ ഇതിൽനിന്ന് 20,000 രൂപ എടുത്തശേഷം ബാക്കി കുട്ടികൾക്ക് കൈമാറി. അവർ പണവുമായി പോയി സുഹൃത്തുക്കൾക്കൊപ്പം മന്തിയുൾപ്പെടെയുള്ള ഭക്ഷണം കഴിച്ചു. പിന്നീട് 35,000 രൂപയ്ക്ക് സെക്കൻഡ്ഹാൻഡ് ബൈക്കും 45000 രൂപയ്ക്ക് ഐഫോണും വാങ്ങി. അബ്ദുൽ ഗഫൂർ മുമ്പും മോഷണമുതൽ വാങ്ങുന്ന ആളാണെന്ന് സംശയമുണ്ടെന്നും സെലിന ഒളിവിലാണെന്നും പോലീസ് അറിയിച്ചു. കുട്ടികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ അറസ്റ്റ് നോട്ടീസ് നൽകി വിട്ടയച്ചു. അബ്ദുൽ ഗഫൂറിനെ തിരൂർ കോടതി റിമാൻഡ് ചെയ്തു. എസ്‌ഐ സുരേഷ്‌കുമാർ, ബൈജു പീറ്റർ, ഡ്രൈവർ എഎസ്‌ഐ ബിജു, ഷൈലേഷ് എന്നിവരുമടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!