വട്ടപ്പാറയിൽ ലോറി നിയന്ത്രണം വിട്ട് കാറിലിടിച്ച് മറിഞ്ഞു; നാല് പേർക്ക് പരിക്ക്

വളാഞ്ചേരി: ദേശീയപാത 66ലെ വളാഞ്ചേരി വട്ടപ്പാറയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ നാല് പേർക്ക് പരിക്ക്. ഇന്ന് രാവിലെ പത്തേകാലോടെ വട്ടപ്പാറ പ്രധാന വളവിന് താഴെ സ്ഥിതിചെയ്യുന്ന അർബൻ അശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. എടയൂർ പൂക്കാട്ടിരി ഭാഗത്തേക്ക് നിർമ്മാണ പ്രവൃത്തികൾക്കായുള്ള മെറ്റൽ കയറ്റിയ കെഎൽ 57 ജി 2927 ലോറിയാണ് നിയന്ത്രണം വിട്ട് എതിരെ വന്ന കാറിലിടിച്ച് മറിഞ്ഞത്. വളാഞ്ചേരിയിൽന്നും കോട്ടക്കലിലേക്ക് പോകുകയായിരുന്ന kl 60 ജി 7251 മാരുതി സുസുക്കി സ്വിഫ്റ്റ് കാറാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ പരിക്കേറ്റ കാറിലുണ്ടായിരുന്ന വളാഞ്ചേരി നരിപ്പറ്റ സ്വദേശികളായ വാഴയിൽ വീട്ടിൽ നൗഷാദ്(45), തോരാക്കാട് കൂരിപ്പറമ്പിൽ വീട്ടിൽ സഫ്‌വ(22), സുലൈഖ(45), രണ്ടര വയസ്സുകാരനായ ഇസ്രാൻ എന്നിവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളാഞ്ചേരി പോലീസും ഹൈവേ പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. വളാഞ്ചേരി പോലീസ് തുടർനടപടികൾ സ്വീകരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here. 
 വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
 

 
 
	 
									 
									