ലോക്ക്ഡൗണിൽ ദുരിതത്തിലായ നാട്ടുകാർക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് ഈസ്റ്റ് മാവണ്ടിയൂർ എഫ്.സി പന്തളിക്കൂട്ടം വാട്ട്സാപ്പ് കൂട്ടായ്മ

എടയൂർ:എടയൂർ പഞ്ചായത്തിലെ ഈസ്റ്റ് മാവണ്ടിയൂരിലെ എഫ്.സി പന്തളിക്കൂട്ടം വാട്ട്സാപ്പ് കൂട്ടായ്മുടെ ആഭിമുഖ്യത്തിൽ ഈസ്റ്റ് മാവണ്ടിയൂരിലെ മുഴുവൻ വീടുകളിലും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. ലോക്ക് ഡൗൺ വീണ്ടും നീട്ടിയതോടെയാണ് പ്രയാസത്തിലായ പ്രദേശത്തെ നാട്ടുകാരെ ചേർത്ത് പിടിക്കേണ്ടതിൻ്റെ ആവശ്യകത വാട്ട്സാപ്പ് കൂട്ടായ്മയിൽ ചർച്ചയായതെന്ന് അവർ പറഞ്ഞു. ഭാരവാഹികളായ ബഷീർ മാവണ്ടിയൂർ, കബീർ ചെമ്പയിൽ, പി.പി ഷരീഫ്, നൗഷാദ്.പി, സലാം.പി.പി എന്നിവർ നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here. 
 വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
 

 
 
	 
									 
									