ഓണാഘോഷവിപണി; ദേശീയപാതയിലേക്ക് കണ്ണുംനട്ട് പോലീസും എക്സൈസും
കുറ്റിപ്പുറം : ഓണാഘോഷ വിപണിയിൽ വില്പനയ്ക്കായി മദ്യവും മയക്കുമരുന്നും എത്തിക്കുന്നവരെ പിടികൂടാൻ ദേശീയപാതയിൽ ജാഗരൂകരായി എക്സൈസും പോലീസും. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് ഇരുവിഭാഗവും സംയുക്തമായി ദേശീയപാതാ 66-ൽ വാഹനപരിശോധന ശക്തമാക്കിയത്. കുറ്റിപ്പുറം പുതിയ പാലത്തിൽ ശനിയാഴ്ച വൈകീട്ട് നാലോടെ എക്സൈസ് റെയ്ഞ്ച് ഓഫീസ് കുറ്റിപ്പുറം ഇൻസ്പെക്ടർ അഖിലിന്റെ നേതൃത്വത്തിൽ എക്സൈസ് സംഘവും ഹൈവേ പോലീസ് ഇൻസ്പെക്ടർ നസീർ തിരൂർക്കാടിന്റെ നേതൃത്വത്തിൽ പോലീസ് സംഘവും നടത്തിയ മിന്നൽ വാഹന പരിശോധനയിൽ നിരവധി വാഹനയാത്രികരാണ് കുടുങ്ങിയത്. യാത്രക്കാരിൽനിന്ന് നിരോധിത പുകയില ഉത്പന്നങ്ങളും കുറഞ്ഞ അളവിൽ കഞ്ചാവും പിടികൂടി. മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവർമാർക്കെതിരേ നടപടി സ്വീകരിച്ചു. വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എക്സൈസ് അസി. ഇൻസ്പെക്ടർ ലതീഷ്, ഗണേശൻ, പ്രിവന്റീവ് ഓഫീസർ പ്രമോദ്, സിവിൽ എക്സൈസ് ഓഫീസർ ശ്രീജ, ഹൈവേ എഎസ്ഐ റഷീദ്, സിപിഒ പ്രദീപ് എന്നിവരാണ് പരിശോധനാസംഘത്തിൽ ഉണ്ടായിരുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here