HomeNewsEntertainmentടൊവിനോയും, നസ്‌റിയയും പ്രധാന വേഷത്തിൽ; ‘എൽ ക്ളാസിക്കോ’ കോട്ടക്കലിൽ ചിത്രീകരണം പുരോഗമിക്കുന്നു

ടൊവിനോയും, നസ്‌റിയയും പ്രധാന വേഷത്തിൽ; ‘എൽ ക്ളാസിക്കോ’ കോട്ടക്കലിൽ ചിത്രീകരണം പുരോഗമിക്കുന്നു

elclasico-nazriya-tovino

ടൊവിനോയും, നസ്‌റിയയും പ്രധാന വേഷത്തിൽ; ‘എൽ ക്ളാസിക്കോ’ കോട്ടക്കലിൽ ചിത്രീകരണം പുരോഗമിക്കുന്നു

കോട്ടക്കൽ: ടൊവിനോ തോമസും നസ്രിയ നസിമും പ്രധാന വേഷത്തിൽ എത്തുന്ന ‘എൽ ക്ളാസിക്കോ’ കോട്ടക്കലിൽ ചിത്രീകരണം പുരോഗമിക്കുന്നു. ടൊവിനോ തോമസും നസ്രിയ നസിമും ആദ്യമായി നായകനും നായികയുമായി എത്തുന്ന ചിത്രം മുഹ്‌സിൻ പരരാരി സംവിധാനം ചെയ്യുന്നു. റാപ്പർ ബേബി ജീൻ ആണ് മറ്റൊരു പ്രധാന താരം. മുഹ്‌സിൻ പരാരിയും സഖറിയയും ചേർന്നാണ് തിരക്കഥ.നിയാസ് ബക്കർ ആണ് എൽക്ളാസിക്കോയിൽ മറ്റൊരു താരം.എ.വി.എ പ്രൊഡക്ഷൻസ്, ഒാർഗ എന്റർടെയ്‌ൻമെന്റ്, ദ റൈറ്റിംഗ് കമ്പനി എന്നീ ബാനറുകളിൽ ആണ് നിർമ്മാണം.
മുഹ്‌സിന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണത്.
കെ.എൽ 10 പത്ത് എന്ന ചിത്രം ആണ് മുഹ്‌സിൻ പരാരി ആദ്യമായി സംവിധാനം ചെയ്തത്. നീണ്ട പത്തുവർഷങ്ങൾക്കുശേഷമാണ് പരാരി പുതിയ സിനിമയുമായി എത്തുന്നത്. തിരക്കഥാകൃത്തായും ഗാനരചയിതാവായും പ്രശസ്തനാണ് മുഹ്‌സിൻ പരാരി. ഏറ്റവും ഒടുവിലായി ലോകയിൽ ‘തനി ലോക മുറക്കാരി” എന്ന ഗാനത്തിന് വലിയ കൈയടിയാണ് മുഹ്‌സിന് ലഭിച്ചത്. ഗാനത്തിന്റെ വരികൾ എഴുതിയതും മുഹ്‌സിൻ പരാരിയാണ്. അതേസമയം സൂക്ഷ്‌മദർശിനി ആണ് നസ്രിയ നസിം നായികയായി അവസാനം റിലീസ് ചെയ്ത ചിത്രം. നാലുവർഷത്തെ ഇടവേളയ്ക്കുശേഷം നസ്രിയ നസിം അഭിനയിച്ച സൂഷ്‌മദർശിനി 2024 ആണ് റിലീസ് ചെയ്തത്. പ്രിയദർശിനി എന്ന അയൽക്കാരി പെൺകുട്ടിയുടെ വേഷം ആണ് നസ്രിയ അവതരിപ്പിച്ചത്. നോൺസെൻസ് എന്ന ചിത്രത്തിനുശേഷം എം.സി ജിതിൻ സംവിധാനം ചെയ്ത ചിത്രം കൂടി ആണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!