സ്വത്ത് തർക്കം; മലപ്പുറം എടയൂരിൽ മധ്യവയസ്കന് നടു റോഡിൽ ക്രൂരമർദ്ധനം, പരാതി

എടയൂർ: ബന്ധുക്കൾ തമ്മിലുണ്ടായ സ്വത്ത് തർക്കത്തിൽ മധ്യവയസ്കന് ക്രൂര മർദ്ധനം ഏറ്റതായി പരാതി. എടയൂർ വട്ടപ്പറമ്പ് സ്വദേശി മച്ചിചിങ്ങൽ അഷറഫ് എന്ന 59 കാരനാണ് ബന്ധുക്കളായ യുവാക്കാളുടെ ക്രൂര മർദ്ധനത്തിന് ഇരയായത്. ശനിയാഴ്ച വൈകീട്ട് 8 മണിയോടെ എടയൂർ വട്ടപറമ്പിൽ വച്ചായിരുന്നു സംഭവം. പള്ളിയിൽ നിന്ന് പ്രാർത്ഥന നടത്തി മടങ്ങുകയായിരുന്ന അഷറഫിനെ തക്കം പാർത്തിരുന്ന് മർദ്ധിക്കുകയായിരുന്നു എന്നാണ് പറയുന്നത്. കല്ലും വടികളും ഉപയോഗിച്ച് മർദ്ധിച്ചചതായി പറയുന്നത്.ഇദ്ദേഹത്തിന്റെ തലയിലും പുറത്തും മർദ്ധനമേറ്റതിന്റെ പാടുകളുണ്ട്. മർദ്ധനമേറ്റ് മൂക്കിൽ നിന്ന് രക്തം വന്ന് നിലയിൽ വഴിയരികിൽ കിടന്ന അഷറഫിനെ നാട്ടുകാർ ചേർന്നാണ് വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചത്. തന്റെ ബന്ധുക്കൾ തന്നെയാണ് അക്രമിച്ചതെന്ന് അഷറഫ് പറഞ്ഞു. നേരത്തെയും ഇത്തരത്തിൽ അക്രമണം യുവാക്കളുടെ ഭാഗത്ത് നിന്ന് അക്രമണം നേരിട്ടിരുന്നു എന്ന് പറഞ്ഞ അഷറഫ്, അന്ന് തന്റെ ഭാര്യയെ മർദ്ധിച്ചചതായി ആരോപിച്ചു. തുടർന്ന് അന്ന് കുടുംബാംഗങ്ങൾ ഇടപെട്ട് പ്രശ്നം പറഞ്ഞ് തീർക്കുകയായിരുന്നു. സംഭവത്തിൽ ബന്ധുക്കൾ വളാഞ്ചേരി പോലീസിൽ പരാതിപ്പെട്ടു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
