വളാഞ്ചേരി നഗരസഭയുടെ ഇ-വേസ്റ്റ് കളക്ഷൻ ആരംഭിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ ആഭിമുഖ്യത്തിൽ ഇ-വേസ്റ്റ് കളക്ഷൻ ആരംഭിച്ചു. പൈങ്കണ്ണൂർ ജി.യുപി സ്കൂളിൽ വെച്ച് നടന്ന പരിപാടി വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ ഹരിതകർമ്മ-സേനയുടെ നേത്യത്വത്തിൽ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന ഇ വേസ്റ്റ് ഉൽപ്പന്നങ്ങൾക്ക് നിശ്ചിത തുക നൽകി തുടർ സംസ്‌കരണം നടത്തുന്നതിന് ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്ന പരിപാടിക്കാണ് നഗരസഭയിൽ തുടക്കം കുറിച്ചിരിക്കുന്നത്.നഗരസഭയുടെ മാലിന്യ മുക്ത വളാഞ്ചേരി എന്ന ക്യാമ്പയിനിൻ്റെ ഭാഗമായും,ഈ-വേസ്റ്റ് പരമാവധി ഒഴിവാക്കുന്നതിനുമായാണ് പദ്ധതി ആരംഭിച്ചത്. വീടുകളിൽ നിന്നും കടകളിൽ നിന്നും ഇ-വേസ്റ്റ് നൽകുന്നതിനായി നഗരസഭയുടെ ഔദ്യോഗിക നമ്പറായ 9188955247-ൽ അറിയിക്കേണ്ടണ്ടതാണ്.പരിപാടിയിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹീം അദ്യക്ഷത റാഹിച്ചു. ക്ലീൻ സിറ്റിമാനേജർ ടി.പി അഷ്റഫ് സ്വാഗതം പറഞ്ഞചടങ്ങിൽ കൗൺസിലർ താഹിറ ഇസ്മായിൽ,സ്കൂൾ പ്രധാനധ്യാപിക ഷിബിലി ഉസ്‌മാൻ,പിടിഎ പ്രസിഡണ്ട് മഹേഷ് കുമാർ,ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് ബാലകൃഷ്ണൻ,ജെ.എച്ച്.ഐമാരായ ഷമീമുന്നീസ്സ,നിഹാൽ മുഹമ്മദ് വി.ടി, ഹരിതകർമ്മസേനാംഗങ്ങൾ,വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here